ധ്രുവചരിതം

ധ്രുവചരിതം

ശീതങ്കൻ തുള്ളൽ

ഇമ്പം കലർന്നുള്ള വിഷ്ണുഭക്തന്മാരിൽമുമ്പനായുള്ള ധ്രുവന്റെ ചരിതത്തെവൻപിച്ചവിദ്വജ്ജനങ്ങളെല്ലാവരുംഅമ്പോടുകേട്ടിന്നനുഗ്രഹിക്കേണമേഎത്രയുംധന്യനായുളളമനുവിന്റെപുത്രനായിട്ടൊരുമന്നവനുണ്ടായിഉത്താനപാദനെന്നിങ്ങനെദിക്കുകൾപത്തുംപുകഴ്‌ന്നോരുനാമമുടയവൻചീർത്തോരുകാരുണ്യമൂർത്തിയാംമന്നവൻപാർത്തലംതന്നിലെമർത്ത്യജനങ്ങളെആർത്തിശമിപ്പിച്ചുകീർത്തിവർദ്ധിപ്പിച്ചുപാർത്തലംതന്നിലകീർത്തിനടത്തിച്ചുധൂർത്തരെയെല്ലാമമർത്തുവാനീശ്വരവാർത്തകളെപ്പോഴുമോർത്തുധനങ്ങളെപേർത്തുസമ്പാദിച്ചുനേർത്തുവരുന്നോരുപാർത്ഥിവരാദിയാംശത്രുജനങ്ങളെകൂർത്തശരംകൊണ്ടുമൂർത്തിതകർത്തുടനാർത്തിപിടിപ്പിച്ചുപാർത്തലേയോടിച്ചുകാൽത്തളിർകൂപ്പുന്നപാർത്ഥിവന്മാരിൽനി-ന്നർത്ഥങ്ങൾമേടിച്ചനർത്ഥംശമിപ്പിച്ചുഅർത്ഥിജനത്തിനുമർത്ഥംകൊടുത്തുട-നാർത്തിയുംതീർത്തുകൃതാർത്ഥതകല്പിച്ചുമാർത്താണ്ഡതുല്യനാംമാർത്താണ്ഡപുത്രജൻധാത്രീവരോത്തമൻധാത്രീപരിത്രാണ-മെത്രയുംചിത്രമായത്രചെയ്താൻനല്ലക്ഷേത്രംപണിയിച്ചുപാത്രങ്ങൾതീർപ്പിച്ചുവട്ടത്തിലോരോകുളങ്ങൾകുഴിപ്പിച്ചുവെട്ടിപ്പിടിപ്പിച്ചുനാട്ടുവഴികളിൽനാട്ടുകല്ലിട്ടുനടക്കാവുവയ്പിച്ചുകാട്ടിലോരോവഴിവെട്ടിത്തെളിപ്പിച്ചുഊട്ടുവാനോരോരോകോട്ടിലുംകല്പിച്ചുകൂട്ടുവാനുള്ളതുമൊട്ടുംകുറയാതെഊട്ടിൽപ്പതിനെട്ടുകൂട്ടംകറികളുംനാട്ടിലിരിക്കുന്നപട്ടന്മാർക്കുംപിന്നെമുട്ടാതെനിത്യവുമൂട്ടതുംകല്പിച്ചുപട്ടണംതോറുമങ്ങാടികൾകെട്ടിച്ചുചെട്ടിത്തെരുവുകൾപട്ടാണിവീടുകൾമുട്ടിപ്പുരകളുംതട്ടാക്കുടികളുംനാട്ടിൽപതിനെട്ടുകെട്ടുള്ളവീടുക-ളൊട്ടല്ലവനൊരുകോടിപണിയിച്ചുചട്ടങ്ങളിങ്ങനെകൂട്ടിക്ഷിതീതലേദുഷ്ടരെശ്ശിക്ഷിച്ചുശിഷ്ടരെപ്പാലിച്ചുപുഷ്ടിയക്കാലത്തുപുഷ്ടമായുണ്ടായിനിഷ്ഠയേറുംദ്വിജശ്രേഷ്ഠരെക്കൊണ്ടുടൻഇഷ്ടിയുംചെയ്യിച്ചുധർമ്മത്തിനൊത്തൊരുകർമ്മങ്ങളാകവേനിർമ്മിച്ചുഭൂതലേശർമ്മംവരുത്തുന്നുനിർമ്മലഭൂപതിധർമ്മസവിചന്മാരോടങ്ങൊരുമിച്ചുധർമ്മാസനത്തേലിരുന്നരുളീടിനാൻമേനോക്കിയഛനുംസേനാപതികളുംമാനമേറീടുന്നമന്ത്രിപ്രവരനുംദീനമകന്നുള്ളനാനാജനങ്ങളുംഹാനികൂടാതെസുഖിച്ചുവാണീടിനാർഅച്ചിങ്ങപീച്ചിങ്ങപാവയ്ക്കകോവയ്ക്കകാച്ചിലെന്നിത്തരംകെട്ടിയെടുപ്പിച്ചുകാഴ്ചവച്ചൻപൊടുതൃക്കാൽവണങ്ങുന്നുവീഴ്ചയെന്യേലോകവാസികളൊക്കെയുംമന്നവൻതന്നുടെമന്ദിരംതന്നുള്ളിൽകുന്നിച്ചുകൂടുന്നുപൊന്നുംപണങ്ങളുംമന്നിൽവിളയുന്നധാന്യരത്നങ്ങളുംഉന്നതമാകിനൊരാനപ്പടകളുംമന്നിൽപ്പരക്കുംകുതിരപ്പടകളുംമിന്നുംമിടിലുംമിടുകമണിയുന്നുകന്നൽമിഴികളുമന്യജനങ്ങളുംചേണാർന്നലക്ഷ്മീവിലാസങ്ങളിങ്ങിനെകാണുന്നതേതുംസഹിയാഞ്ഞുവിത്തേശ-

നൂണില്ലുറക്കമില്ലെന്നല്ലമെല്ലവേനാണിച്ചുകേണങ്ങൊളിച്ചുവാണീടുന്നുഏണാക്ഷിമാരുടെവക്ത്രങ്ങൾകാൺകയാൽഏണാങ്കനൊട്ടൊട്ടൊളിച്ചുനടക്കുന്നുകാണാതെജന്മംകഴിക്കേണമെന്നോർത്തുതാണുമേഘങ്ങളിൽനൂണുനടക്കുന്നുമാളികാസൌധംമുകളേറിമേവുന്നുകാണിനേരമൊരിടത്തുകാണുന്നീലാ;ഉത്താനപാദന്റെപത്തനംതന്നിലങ്ങുത്തമസ്ത്രീകടെനൃത്തപ്രയോഗവുംമദ്ദളക്കാരുടെഒത്തുംകലാശവുംകൂത്തിനിണങ്ങുന്നതിത്തിപ്രയോഗവുംവൃത്തിക്കുചേരുംപ്രവൃത്തിപ്രസംഗവുംമംഗലമാകുംമൃദംഗശബ്ദങ്ങളുംതുംഗങ്ങളായുളളരംഗങ്ങളിൽപുന-രംഗനമാരുടെസംഗീതഭംഗിയുംശൃംഗവരങ്ങളിൽശൃംഗാരലീലയുംതുംഗഹർമ്മ്യങ്ങളിലംഗജക്രീഡയുംകാളംകടുന്തുടിചേങ്കിലയുംനല്ലമേളംതകിലുംമുരശുംകലാവിദ്യാപാഠകന്മാരുടെപാഠകംനാടകംചേടകന്മാരുടെചാടുകടുംപൂജവിദ്വജ്ജനത്തിന്റെഗദ്യങ്ങൾപദ്യങ്ങൾസദ്യോവരുന്നോരുസദ്യോഗസമ്പത്തുസദ്യോഗൃഹങ്ങളിലുദ്യാനലീലക-ളുദ്യോഗമോടുടൻപദ്യാദിലേഖനംമദ്യാലയങ്ങളിൽമദ്യപാനോത്സവംസദ്യഗൃഹങ്ങളിൽവാദ്യപ്രയോഗവുംഗ്രന്ഥികളോരോരോദിക്കിന്നുവന്നുടൻസന്തതംമന്നവൻമുന്നിലിരുന്നോരോഗ്രന്ഥങ്ങൾനോക്കിവായിച്ചുപൊരുൾപറ-ഞ്ഞന്തരംകൂടാതെകാലംകഴിക്കയുംമാലതീമാധവംശാകുന്തളംപിന്നെബാലരാമായണംകർപ്പൂരമഞ്ജർമാളവികാഗ്നിയുംമിത്രാബുരാശിയുംമേളംകലർന്നൊരുമുദ്ദിരാരാക്ഷസംമല്ലികാമാരുതംനല്ലധനഞ്ജയംകല്യാണിസൗഗന്ധികംപ്രിയദർശികവേണിസംഹാരംപ്രബോധചന്ദ്രോദയംഭാണംപ്രഹസനംപിന്നെരന്താവലിഉത്തമരാമചരിതംനളോദയംഇത്തരംനാടകംകൂടെവായിക്കയുംമാഘംകിരാതാർജ്ജുനീയവുംഭട്ടിയുംമേഘസന്ദേശംരഘുവംശവുംപിന്നെചൊൽക്കൊണ്ടനൈഷധംനീലകണ്ഠോദയംസൽകൃതമാംബാലഭാരതമെന്നിവകാവ്യങ്ങളുംചിലവായിച്ചുകൊൾകയുംകാവ്യപ്രകാരംവിചാരിച്ചിരിക്കയുംകൂർമ്മപുരാണവുംവിഷ്ണുപുരാണവുംവാൽമീകിരാമായണംമഹാഭാരതംഅദ്ധ്യാത്മരാമായണംഹരിവംശവുംശുദ്ധമാംശ്രീഭാഗവതംവിശേഷിച്ചുസ്കാന്ദംപുരാണവുംവായുപുരാണവുമെന്നുതുടങ്ങിപുരാണംപഠിക്കയുംപ്രക്രിയാകൌമുദീസിദ്ധാന്തകൌമുദീപ്രക്രിയാമഞ്ജരീകാശികാവൃത്തിയുംപ്രക്രിയാസാരവുംനല്ലമനോരമാപ്രക്രിയാസർവസ്വവുംപദമഞ്ജരിധാതുവൃത്തിശബ്ദകൌസ്തുഭഭൂഷണംധാതുപാഠംനല്ലശുദ്ധാശ്രവൃത്തിയുംദുർഘടമായുളളവാക്യപദിയവുംധമ്മവൃത്ത്യാദിയാംവ്യാകരണങ്ങളെധർമ്മിയാംമന്നവൻവായിച്ചുകേൾക്കയുംഇത്ഥംസുഖിച്ചുരസിച്ചങ്ങുവാണീടു-മുത്താനപാദനുരണ്ടുണ്ടുഭാര്യമാർഉത്തമശീലയായുളളസുനീതിയുംചിത്താഭിരാമയായുള്ളസുരുചിയുംരണ്ടുപേരോടുമൊരുമിച്ചുഭൂപതിതണ്ടാർശരോത്സവമാടിവാണീടിനാൻ;കണ്ടാലധികംമനോജ്ഞമാരായുളളകൊണ്ടൽക്കുഴൽമണിമാരെപ്പിരിഞ്ഞങ്ങുകാണിനേരമ്പോലുമുത്താനപാദനുവാണീടുവാനെളുതല്ലാതെയുംവന്നുകാണാതിരിക്കയുംപ്രാണൻത്യജിക്കയുംക്ഷോണീപതിക്കതുരണ്ടുംസമംതന്നെഊണുമുറക്കവുംവേണമെന്നില്ലിഹനാണമെന്നുളളതുംതാണുപതുക്കവെഏണാക്ഷിമാരാമിവരോടൊരുമിച്ചുകോണിലൊരുമണിമച്ചിലിരിക്കയുംരണ്ടുപേരെയുംമടിയിൽകിടത്തീട്ടുകൊണ്ടൽകുറുനിരചീകിവിടുർക്കയുംകൊണ്ടാടിയോരോരോമാലചൂടിക്കയുംതണ്ടാർശരങ്ങളെക്കൊണ്ടുമോഹിക്കയുംഇങ്ങനെനാലഞ്ചുമാസംകഴിഞ്ഞപ്പോ-ളംഗനമാർക്കിരുവർക്കുംകനക്കവേതങ്ങളിൽസൗഭാഗ്യമത്സരംവർദ്ധിച്ചുമങ്ങിത്തുടങ്ങിവിനോദങ്ങളൊക്കെയുംചിക്കെന്നനുജത്തിയായസുരുചിയെനോക്കുന്നനേരത്തുചീറുമജ്യേഷ്ഠത്തിജ്യേഷ്ഠത്തിയെപ്പിന്നെനോക്കിയെന്നാകിലോപെട്ടെന്നനുജത്തിതാനുംകയർത്തിടുംരണ്ടുപെണ്ണുങ്ങളെക്കൂടിവേട്ടാലുളളചെണ്ടത്തമിങ്ങനെകണ്ടാലുമേവരുംരണ്ടുകളത്രത്തെയുണ്ടാക്കിവെക്കുന്നതണ്ടുതപ്പിക്കുസുഖമില്ലൊരിക്കലുംരണ്ടുപേർക്കുംമനക്കാമ്പിലാഭോഷനെകണ്ടുകൂടാതെയാമില്ലൊരുസംശയം

രണ്ടായിരംപണംകിട്ടുമെന്നാകിലുംരണ്ടുവിവാഹമെളുതല്ലനിർണ്ണയംരണ്ടാമവളാംസുരുചിതൻപാട്ടിലാ-യണ്ടർകോൻതുല്യനാംഭൂപതിചിത്തവുംതുഷ്ടിയോടായവൾചൊല്ലുന്നതേനൃപൻകൂട്ടാക്കയുള്ളെന്നുകണ്ടുസുനീതിയുംഒട്ടേറെയുണ്ടായൊരിണ്ടൽശമിപ്പിച്ചുകേട്ടീലകണ്ടീലഞാനെന്നടങ്ങിനാൾഅക്കാലമുണ്ടായിഗർഭമിരുവർക്കു-മർക്കപുത്രാത്മജൻനന്നായ്‌പ്രസാദിച്ചുവെക്കംപ്രസവിച്ചിരുവർക്കുമോരോരോപുത്രരുമുണ്ടായിതെത്രയുമത്ഭുതം!മൂത്തവളായസുനീതിതൻനന്ദന-നുത്താനപാദൻ ധ്രുവനെന്നുപേരിട്ടുമറ്റവൾപെറ്റസുതനുത്തമനെന്നുമേറ്റംപ്രസിദ്ധമായ്‌വന്നുജഗത്ത്രയെകുറ്റമകന്നുള്ളകറ്റക്കുഴിലമാ-രറ്റമില്ലാതുള്ളസന്തോഷമോടുടൻആറ്റുനോറ്റുണ്ടായബാലകന്മാരെയുംതെറ്റന്നുനന്നായ്‌വളർത്തുതുടങ്ങിനാർഅപ്പോളടുക്കളക്കാരൻമനോജ്‌ഞന-ങ്ങപ്പവുംവാർത്തങ്ങുരണ്ടുകുഞ്ഞുങ്ങൾക്കുംഒപ്പംപകുത്തങ്ങുവച്ചോരുനേരത്തുകെൽപ്പോടനുജത്തിചെന്നെടുത്താകവേഅപ്പംചെലുത്തിനാൾത്താനുംമകനുമാ-യൽപവുംമറ്റേക്കുമാരനുനൽകാതെഅപ്പത്തിലേതാനുമൽപമായ്ശേഷിക്കി-ലപ്പാടെടുത്തങ്ങുകുപ്പയിലാക്കിടും;വത്സനുംപാലുംപഴംപഞ്ചസാരയുംമൽസുതന്മാർക്കിരുവർക്കുംകൊടുക്കനീമത്സരമേതുംതരമല്ലവല്ലഭേ!കുത്സിതംകാട്ടാതിരിക്കേണമെന്നിദം;ഉത്സാഹമോടരുൾചെയ്യുംനരേന്ദ്രനെഭർത്സിക്കയുംചെയ്യുമേറ്റംസുരുചിയുംഉൽസുകനാകുമൊരുത്താനപാദന്നുവാത്സല്യമുണ്ടാകകൊണ്ടങ്ങവളുടെദുസ്സ്വഭാവംശമിപ്പിപ്പാനെളുതല്ലതത്സ്വരൂപാമൃതംതന്നിൽരമിക്കയാൽവത്സരംമൂന്നുതികഞ്ഞില്ലകുഞ്ഞിനുമത്സരംപാരംസുരുചിതുടങ്ങുന്നുചിത്സ്വരൂപൻമുകുന്ദൻചിരംനമ്മുടെവത്സനെപ്പാലിച്ചുകൊള്ളേണമെപ്പൊഴുംമുറ്റുംരമാകാന്തനെന്യേനമുക്കൊരുകൂറ്റാരുമില്ലെന്നുറച്ചുസുനീതിയുംഅറ്റമില്ലാതുള്ളഭക്തികൈക്കൊണ്ടവൾപോറ്റിയെത്തന്നെഭജിച്ചുതുടങ്ങിനാൾവേറെവിളിച്ചുസുരുചിതൻപുത്രനുചോറുകൊടുപ്പാൻതുടങ്ങുന്നനേരത്തുകൂറ്റിയാത്തകുമാരൻധ്രുവൻതാനു-മേറെപ്രസാദിച്ചുമണ്ടിവന്നീടിനാൻ;ദുഷ്ടയായുള്ളവളപ്പോളെഴുനേറ്റുകഷ്ടംകതകടച്ചങ്ങിരുന്നീടിനാൾപെട്ടെന്നുബാലകൻനിന്നുകരയുന്നകേട്ടാലവൾക്കൊരുകോട്ടമില്ലേതുമേ!മറ്റവൾചെന്നങ്ങെടുത്തുകരച്ചിലുംമാറ്റിമുലയുംകൊടുത്തുതുടങ്ങിനാൾ"ചെറ്റുംകുമാരക!നിന്നുടെതാതന്റെ"കുറ്റമല്ലേതുമിതെന്നുബോധിക്കനീകൂറ്റുകാരില്ലാതെതീർന്നൊരുനമ്മളെപോറ്റുവാനീശ്വരൻതന്നെകുമാരക!മാറ്റിത്തമുള്ളോരുനീയുമിന്നെന്റെവയറ്റിൽപിറന്നുപറഞ്ഞാൽഫലമില്ല;മറ്റൊരേടത്തുപിറന്നുനീയെങ്കിലി-ന്നേറ്റംസുഖിച്ചുവളരാൻകുറവില്ലമറ്റൊരുത്തന്റെമകനായ്പിറന്നെങ്കിൽമുറ്റുമീദുഃഖങ്ങളൊന്നുംവരത്തില്ലാ;കൊറ്റിനില്ലെങ്കിലുംകൂറുള്ളവരോടുചീറ്റംതുടങ്ങിയാൽവാഴില്ലപെണ്ണിനുപെറ്റാവുഞാനെന്നുപാരംകൊതിക്കുന്നകുറ്റക്കുഴലിമാരേറ്റമുണ്ടിന്നാട്ടിൽ,പെറ്റപിള്ളയ്ക്കൊരുസങ്കടംകൂടാതെപോറ്റുമിന്നേറ്റംദരിദ്രനെന്നാകിലുംഏറ്റംകയർക്കുംസുരുചിതന്നോടുഞാൻതോറ്റുകൊണ്ടേത്രേദിവസംകഴിക്കുന്നുനീറ്റിൽകിടക്കുന്നനക്രംകണക്കിനുചീറ്റിയടുക്കുന്നുനിന്നോടുമെന്നോടുംഅറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾമുറ്റുംവിഷാദംകലരുന്നുമാനസേകുറ്റംവരുത്തിപ്പുറത്തിറക്കുംമുമ്പേമറ്റൊരുദിക്കിന്നു്മാറുകേയാവിനിപട്ടിണിയിട്ടുകിടന്നുവെന്നാലുമി-ന്നാട്ടിലിരുന്നുപൊറുപ്പാണെളുതല്ല;പട്ടണംതോറുമിരന്നുകൊള്ളാമതിൽകിട്ടുന്നതുകൊണ്ടഹസ്സുകഴിച്ചിടാംമുട്ടുന്നനേരത്തുദൈവംതുണയാകുമൊട്ടുമതിനൊരുസന്ദേഹവുമില്ല;മറ്റവളെപ്പോലെയെന്നെയുംമന്നവൻവേട്ടുവെന്നെല്ലാംപറഞ്ഞാൽഫലമില്ല;പെട്ടെന്നൊരുത്തിതൻഭാഗ്യവിശേഷങ്ങൾകിട്ടുമോമറ്റൊരുത്തർക്കുമതുപോലെ,കട്ടിലുകണ്ടുപനിച്ചാൽകണക്കല്ലകിട്ടുമെന്നാകിലേമോഹംതുടങ്ങാവൂ;ഒട്ടുംകനിവില്ലകാന്തനെന്നാലവൾകാട്ടുന്നതൊക്കെയുംഗോഷ്ഠിയെന്നേവരൂ;സ്രഷ്ടാവുനിന്റെശിരസ്സിൽവരച്ചതി-ന്നൊട്ടുപിഴവരികില്ലെടോബാലക;മുട്ടാതെനീയുംമുകുന്ദനെസ്സേവിച്ചുതുഷ്ടിവരുത്തുവാനായിത്തുടങ്ങുക;

വിഷ്ടപവാസികൾക്കെല്ലാമവൻതന്നെതുഷ്ടിയുംപുഷ്ടിയുമഷ്ടിയുംനൽകുന്നു;ഇഷ്ടിചെയ്താലുടൻപുഷ്ടിയുണ്ടാകുന്നുഇഷ്ടജനത്തെവിശിഷ്ടമാക്കീടുന്നു;കഷ്ടകാലംനമുക്കാശുനീങ്ങീടുവാൻനിഷ്ഠുരമാകുംതപസ്സുചെയ്തീടുക"ശുദ്ധനാംബാലനോടേവമുരചെയ്തുചിത്തഖേദംശമിപ്പിച്ചാൾസുനീതിയുംഉത്താനപാദന്റെവല്ലഭമാരുടെവൃത്താന്തമിങ്ങനെകേട്ടവർകേട്ടവർപത്തനംതോറുമിരുന്നുപറഞ്ഞുകൊ-ണ്ടാത്തകോലാഹലംനാട്ടിൽപരത്തിനാർ;അമ്പലംതോറുംബലിക്കപ്പുരകളിലൻപോടുകൊറ്റുംകഴിച്ചുവന്നാകവേനംപൂതിരിമാരുമെംപ്രാന്തിരികളു-മമ്പലവാസികളല്ലാതെയുംചിലർ;ഇമ്പംകലർന്നുമുറുക്കിയങ്ങിക്കഥാരംഭംതുടങ്ങിനാരിങ്ങനെതങ്ങളിൽ"കേട്ടില്ലയോനിങ്ങളുത്താനപാദന്റെവീട്ടിലെക്കോലാഹലങ്ങളിതൊന്നുമേജ്യേഷ്ഠത്തിയുമനുജത്തിയുംതങ്ങളിൽചട്ടികലങ്ങളുംകൂടെപ്പകുത്തുപോൽമുട്ടിച്ചമഞ്ഞുപോലുത്താനപാദനി-ജ്ജ്യേഷ്ടകൾക്കൊട്ടുമടക്കമില്ലായ്കയാൽഒട്ടുമിസ്ത്രീകളെവിശ്വസിപ്പാൻമേലാദുഷ്ടതയേറുമവർക്കെന്നുനിശ്ചയം;കേട്ടുകൊൾവിൻനിങ്ങൾപണ്ടൊരുചെട്ടിക്കുപെട്ടോരനർത്ഥമൊരുത്തിനിമിത്തമായ്അക്കഥകേൾക്കണമെങ്കിലതൊട്ടുചു-രുക്കിപ്പറഞ്ഞറിയിക്കാംമടിക്കാതെ;പടിഞ്ഞാറെക്കടൽതന്റെതടന്തന്നിൽവിളങ്ങുന്നകനകപട്ടണമെന്നുപ്രസിദ്ധമാംനഗരത്തിൽഅനവധിധനങ്കൊണ്ടുധനദനെജ്ജയിച്ചീടുംധനവാനായൊരുചെട്ടികനിവോടേവസിക്കുമ്പോൾതനിക്കൊത്തസുഖമെല്ലാമനുഭവിച്ചിരിക്കുമ്പോൾമനക്കാമ്പിലൊരുവേളികഴിക്കേണമെന്നുറച്ചു;വസുഭൂതിയെന്നുപേരാംമണിഹാരച്ചെട്ടിതന്റെവസുലക്ഷ്മിയെന്നുപേരാംമകളേയുംവേട്ടുകൊണ്ടാൻഭുവനത്തിലൊരുപെണ്ണുമവൾക്കപ്പോളെതിരില്ലനവമായയൗവ്വനവുംവന്നുമെല്ലെയകംപുക്കുഇരുണ്ടഗ്രംചുരുണ്ടുള്ളതലമുടിയടിയോളംവടിവോടേമാറുതിങ്ങിമുലകളുംവന്നുപൊങ്ങി!തുടുതുടെവിലസുന്നചൊടികളുംനല്ലപല്ലും,ചടുലമാംകടാക്ഷവുമിടയിൽമന്ദഹാസവുംകടകംകാഞ്ചിയുംമാലാവിളങ്ങുംകുണ്ഡലംതാലിതരിവളയിവയെല്ലാംസരസമങ്ങണിഞ്ഞാശുതരമായതരുണിയെപ്പരിചോടുലഭിക്കയാൽപരിതോഷാന്വിതനായിപുരമുറിയകംപുക്കുപരിമളമിളകിനപനിനീരുകുറിക്കൂട്ടുംസരസമാംകുസുമങ്ങളിവയെല്ലാമണിഞ്ഞാശുകരിവരനടയാളാംതരുണിയോടൊരുമിച്ചുപരവശതരനായിധനദത്തനെന്നചെട്ടി;സുരതത്തിന്നൊരുമ്പെട്ടുചിരകാലമവളുമാ-യൊരുനേരംതരുണിയെപ്പിരിയാതങ്ങൊരുമിച്ചു;പരമസുന്ദരിയായവസുലക്ഷ്മിയൊടുംകൂടിസരസനാംധനദത്തൻരസിച്ചുവാണിരിക്കുമ്പോൾനാട്ടിന്നധിപതിയായുള്ള രാജാവുകേട്ടുധനദത്തവൃത്താന്തമൊക്കവേചെട്ടിച്ചിതന്നുടെപാട്ടിലായ് നമ്മുടെചെട്ടിധനദത്തനെന്നുവന്നാലിനികപ്പലോട്ടത്തിനിന്നാരുമില്ലെന്നല്ലവട്ടംചിതമല്ലവാണിഭംനാസ്തിയാംഅങ്ങാടിപാടേമുടങ്ങിക്കിടന്നുപോ-മങ്ങവനിപ്പോളുപേക്ഷതുടങ്ങിയാൽചുങ്കങ്ങളില്ലാതെയായാൽ നമുക്കതുസങ്കടമായിച്ചമയുംപതുക്കവെഎങ്കിലവനെവരുത്തുവിനെന്നങ്ങുകിങ്കരന്മാരെപ്പറഞ്ഞയച്ചീടിനാൻകിങ്കന്മാരതുകേട്ടുനൃപാജ്ഞയെശങ്കവെടിഞ്ഞുപറഞ്ഞാരവനോടു,കാമപരവശനായധനദത്ത-നായതുകേട്ടുവിഷാദേനചിന്തിച്ചു;കാമിനിമാരിൽ മണിയാകുമെന്നുടെഭാമിനിയോടുവിയോഗമെളുതല്ല,നാമിനിക്കപ്പൽകരേറിത്തിരിക്കുമ്പോൾ-താമരലോചനയ്ക്കാരുംതുണയില്ല,താമസവുംപുനരൊട്ടേറെയുണ്ടാകുംഭൂമീപതിക്കിപ്പോളെന്തിതുതോന്നുവാൻഎന്നിവചിന്തിച്ചുഖിന്നൻധനദത്തൻവന്നോരകമ്പടിക്കാരോടുകൂടവേചെന്നുതിരുമുമ്പിൽവന്ദനവുംചെയ്തുനിന്നതുനേരത്തരുൾചെയ്തുമന്നവൻ;"അങ്ങാടിവാണിഭമെല്ലാംമതിയാക്കിചങ്ങാതിയെന്നിപ്പോളെല്ലാരുംചൊല്ലുന്നുഎങ്ങാനുമുള്ളൊരുപെണ്ണിനെക്കൊണ്ടന്ന-നങ്ങാതിരുന്നാൽ മതിയോധനദത്ത!കല്പനകേൾക്കുമെന്നുണ്ടെങ്കിലിപ്പൊഴേകപ്പലോട്ടത്തിന്നുകോപ്പുകൂട്ടീടുക

കെല്പോടുവേണ്ടുംചരക്കുകേറ്റീടുകഇപ്പോളടങ്ങൊലാചെട്ടീ!ധനദത്തഭോഷങ്കളിച്ചിങ്ങിരുന്നാലതുകൊണ്ടുദൂഷണമായിച്ചമയുംപതുക്കവേയോഷാമണിയായചെട്ടിച്ചികാരണംശേഷിയില്ലാതെഭവിക്കൊലാനീവൃഥാഇത്തരംമന്നവൻതന്നുടെകല്പന-യ്ക്കുത്തരമില്ലെന്നുറച്ചുധനദത്തൻസത്വരംകോപ്പുകൾകൂട്ടിപ്പുറപ്പെട്ടുപത്തനംപുക്കുതൻഭാമിനിതന്നോടുയാത്രയുംചൊല്ലിക്കരഞ്ഞുവിരഞ്ഞേറ്റ-മാർത്തനായ്ക്കണ്ണുനീർവാത്തുവാർത്തങ്ങിനെപേർത്തുംപുണർന്നുതിരിച്ചാൻപണിപ്പെട്ടുമോർത്തുംകളത്രത്തെപേർത്തുംവഴിതന്നിൽപാർത്തുംനയനാംബുവാർത്തുംതുണികൊണ്ടുതൂർത്തുംമനക്കാമ്പുകൂർത്തുംമനോധൈര്യംനേർത്തുംപരിതാപംചീർത്തുംഅവളുടെപേർത്തുംമുഖംപിന്നെപ്പാർത്തുംവിലാസങ്ങൾധൂർത്തനാങ്കാമന്റെകൂർത്തശരംകൊണ്ടുകൂർത്തുംപൊടിതന്നിലാർത്തുംനടകൊണ്ടാൻഇങ്ങനെകപ്പൽകരേറിധനദത്തൻതിങ്ങിനശോകമോടക്കടൽമാർഗ്ഗമേഅങ്ങോരുദിക്കിന്നുപറ്റിട്ടുമെല്ലവേചങ്ങാതിമാരുമായ്‌ചേർന്നുവാണീടിനാൻമാടണിക്കൊങ്കയാളായവസുലക്ഷ്മീമാടംകരേറിതനിക്കുള്ളതോഴിമാ-രോടുമൊരുമിച്ചുകൂടിപ്പതുക്കവേആടിക്കളിച്ചുസുഖിച്ചുവാഴുന്നനാൾചോടുമെടുത്തൊരുകൂട്ടംഭടജനംഓടിനടക്കുന്നമോടികൾകണ്ടവൾവാടാതെചേടിയോടിങ്ങനെചൊല്ലിനാൾകണ്ടച്ചനെന്നൊരുനായരങ്ങാടിയിൽമണ്ടിനടക്കുന്നകണ്ടാലുമിന്നെടീ!കണ്ടാലഴകുള്ളകണ്ടച്ചനെക്കണ്ടുമണ്ടുന്നിതാന്തമത്തണ്ടാർശരന്താനുംകൊണ്ടാടിനീചെന്നുകൂട്ടിച്ചുമെല്ലവേകൊണ്ടുപോന്നാലുംമടിക്കാതെഗൂഢമായ്എന്നതുകേട്ടൊരുതോഴിപുറപ്പെട്ടുചെന്നങ്ങവൻചെവിതന്നിലറിയിച്ചുസുന്ദരിയായുള്ളചെട്ടിച്ചിതന്നുടെമന്ദിരംതന്നിൽവരണമെന്നിങ്ങനെചേടനാംകണ്ടച്ചനപ്പോളുരചെയ്തുകൂടുകയില്ലിങ്ങുനേരമില്ലിന്നെടീചോറിനിക്കില്ലാഞ്ഞുചോടെടുക്കുന്നു ഞാൻപോടീപകിടകളൊന്നുംതുടങ്ങേണ്ടകൂടാതെപോകയില്ലിന്നുഞാന്നെന്നവൾകൂടെഞാൻപോരികില്ലേന്നുകണ്ടച്ചനുംകൂടിയാട്ടംകുറേയുണ്ടായിതങ്ങളിൽകൂടിത്തിരിച്ചുകൊതിയനെന്നേവേണ്ടുമാടംകരയേറിയപ്പെണ്ണിനെക്കണ്ടപ്പോ-ളാടൽപിടിപെട്ടുകണ്ടച്ചനായർക്കു്മേനികിടുകിടിനെന്നുവിറയ്ക്കുന്നുമേനികേടായുള്ളഭാവംനടിക്കുന്നുമാനിയാംകാമന്റെബാണംതറയ്ക്കുന്നുമാനിനിതന്നിൽമനക്കാമ്പുറയ്ക്കുന്നുപണ്ടിങ്ങനെയുള്ളതണ്ടാർമിഴികളെകണ്ടച്ചനാമവൻകണ്ടിട്ടുമില്ലഹോ!തൊണ്ടിപ്പഴമൊത്തചുണ്ടുരണ്ടുംകണ്ടുകൊണ്ടാടിമിണ്ടാതെനിൽക്കുന്നനേരത്തുധൃഷ്ടതയേറുംവസുലക്ഷ്മിയാമവൾയഷ്ടിയെപ്പാട്ടിൽപിടിച്ചങ്ങിരുത്തിനാൾതൊട്ടനേരത്തവൻഞെട്ടിത്തുടങ്ങിനാൻചെട്ടിച്ചിയൊട്ടുമേകൂട്ടാക്കിയുമില്ലഎണ്ണയെടുത്തവൾതേപ്പിച്ചിതന്നേര-മെണ്ണവഴിഞ്ഞവൻകണ്ണുകലിക്കുന്നുഎണ്ണയെന്നുള്ളതുകേട്ടിട്ടുമില്ലാത്തപൊണ്ണൻകുളിപ്പാനൊളിച്ചുമണ്ടീടിനാൻവെക്കംകുളിച്ചുവരുമ്പോളിങ്ങായവൾപാൽക്കഞ്ഞിവെച്ചുവിളമ്പീട്ടുപാർക്കുന്നുപാല്ക്കഞ്ഞിയെല്ലാംവിരുണനിരുന്നാശുമൂക്കോളമങ്ങുചെലുത്തിത്തുടങ്ങിനാൻഇങ്ങിനെവേണ്ടുന്നതെല്ലാമനുഭവി-ച്ചങ്ങവനുംസുഖമോടുവാണീടിനാൻരണ്ടുമാസംകഴിഞ്ഞപ്പോളുടൻനല്ലതണ്ടുതപ്പീടുന്നചെട്ടിയുംകപ്പലുംവേണ്ടുന്നപൊന്നുംപണവുമെടുപ്പിച്ചുകൊണ്ടുവന്നുധനദത്തനാംകണ്ടകൻകണ്ടച്ചനപ്പോളൊളിച്ചുമണ്ടീടിനാൻതണ്ടാർമിഴിക്കങ്ങുകുണ്ഠിതവുമായികണ്ടാവുയെന്നോർത്തുവന്നൊരുചെട്ടിയെകണ്ടപ്പൊളിണ്ടലുണ്ടായിതുപെണ്ണിനുവേണ്ടാതെയുള്ളചിരിയുംകളികളുംകണ്ടാലറിയാത്തമൂഢനോടൊന്നിച്ചുരണ്ടുനാലെട്ടുദിവസംകഴിഞ്ഞന്നുകണ്ടച്ചനേയുംവരുത്തിത്തുടങ്ങിനാൾകണ്ടജനങ്ങൾപറഞ്ഞുതുടങ്ങിയ-ത്തണ്ടാർമിഴിയുടെധൂളിത്തമൊക്കെയുംകണ്ടുനടക്കുന്നകണ്ടച്ചനായരെകിട്ടിയതിൽപിന്നെനമ്മുടെചെട്ടിച്ചികെട്ടിയചെട്ടിയെക്കൊട്ടിപ്പുറത്താക്കിദുഷ്ടത്തിയായുള്ളചെട്ടിച്ചിപ്പെണ്ണിനുചെട്ടിയാരെന്നതുംകേട്ടുകൂടാതെയായ്കഷ്ടമെന്നിങ്ങിനെമാലോകർചൊല്ലുന്നുകേട്ടീലയെന്നവൾവച്ചിരുന്നീടിനാൾഅക്കാലമങ്ങൊരുനാളിൽപതുക്കവേഅർക്കൻമറഞ്ഞോരുനേരത്തുകണ്ടച്ചൻഉൾക്കൊണ്ടുചെട്ടിയുറങ്ങുന്നതുംപാർത്തുതക്കത്തിലങ്ങൊരുകാട്ടിലിരുന്നിതു

അപ്പോളവിടെയുണ്ടെത്രയുംദുഷ്ടനായ്കപ്പാൻനടക്കുന്നുപോലൊരുമാനുഷൻ;അപ്പരമാർത്ഥംനൃപതിബോധിച്ചാശുകല്പിച്ചുകിങ്കരന്മാരോടുകൊല്ലുവാൻകിങ്കരന്മാരതുകേട്ടുതിരഞ്ഞങ്ങുശങ്കകൂടാതെവനത്തിലകംപുക്കുകണ്ടച്ചനായരുണ്ടപ്പോളൊരേടത്തുമിണ്ടാതെകണ്ടിതുചിന്തിച്ചിരിക്കുന്നു?കൊള്ളാമിതുതന്നെകള്ളനെന്നോർത്തവർവള്ളികൾകൊണ്ടങ്ങവനെയുംകെട്ടിനാർചിക്കന്നുതച്ചുകൊന്നുച്ചത്തിലാർത്തുടൻപൊക്കത്തിലുള്ളമരത്തിന്റെകൊമ്പത്തുതൂക്കിയക്കിങ്കരന്മാരുംനടകൊണ്ടാർ;അന്നേരമച്ചെട്ടിനന്നായുറങ്ങുമ്പോൾവന്നാൾവസുലക്ഷ്മികണ്ടനെപ്പുൽകുവാൻഅങ്ങവനപ്പോൾമരത്തിന്റെകൊമ്പത്തുതൂങ്ങികിടക്കുന്നകണ്ടവൾദുഃഖിച്ചുപറ്റിപ്പിടിച്ചുമരക്കൊമ്പിലേറീട്ടുതെറ്റൊന്നുകെട്ടഴിച്ചങ്ങിറക്കീട്ടുടൻകെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ടശ്ശവംകെട്ടിപ്പുണർന്നുകിടക്കുന്നനേരത്തുവേതാളമെന്നൊരുദേവതവന്നുടൻപ്രേതത്തിനുള്ളിൽമനുഷ്യനായ്‌തുള്ളിനാൻ;പുക്കൊരുവേതാളമപ്പൊഴപ്പെണ്ണിന്റെമൂക്കുംകടിച്ചങ്ങുചാടിത്തിരിച്ചുടൻഒക്കെയുംകണ്ടുമിണ്ടാതെനിൽക്കുന്നൊരുധിക്കാരിയാംകള്ളനേതുമിളകീലആരുമറിയാതെകെട്ടിയചെട്ടിതൻചാരത്തുചെന്നവൾചോരയുംതൂകിനാൾദുഷ്ടനാംചെട്ടിയെൻമൂക്കുകടിച്ചെന്നുകഷ്ടമയ്യോചെന്നുവാവിട്ടലറിനാൾ,ചെട്ടിയുംഞെട്ടിയുണർന്നിരുന്നീടിനാൻകഷ്ടമിതെന്തൊരുവിസ്മയമിങ്ങിനെ?കേട്ടവർകേട്ടവരോടിവന്നെന്തൊരുകഷ്ടമെന്നിങ്ങനെചെട്ടിയെക്കെട്ടിനാർ;കെട്ടിയകെട്ടിയോനായയിച്ചെട്ടിക്കുകെട്ടിയപെണ്ണിന്റെമൂക്കുകടിക്കാമോ?വെട്ടംതുടങ്ങിയന്നേരത്തുകോയിക്കൽനാട്ടിലുള്ളാളുകളൊക്കെസ്വരൂപിച്ചുകൂട്ടംതുടങ്ങിയച്ചെട്ടിയെവെട്ടണംകെട്ടിയപെണ്ണിന്റെമൂക്കുകടിച്ചില്ലെ?പീടികകുത്തിക്കവർന്നീടവേണമേകൂടിയലോകരുംരാജാവുമിങ്ങനെകൂടിവിചാരിച്ചിരിക്കുന്നനേരത്തുകൂടിപുരുഷാരംപിന്നെയും പിന്നെയുംകാടുകൾമറുനാടുകൾവീടുകൾവാടകൾകോടുകളെല്ലാംനാടകമിതുനല്ലൊരുവിസ്മയമിങ്ങനെകേട്ടോരുനേരംപാടേയിളകിനടന്നുനടന്നുടനങ്ങുനിറഞ്ഞുതുടങ്ങിശൌര്യമതേറിനനായന്മാരുടെമീശവിറച്ചുതുടങ്ങികാര്യമിതൊക്കെയുമിവിടെവരുത്തണമെന്നുമുറച്ചുതുടങ്ങിനാരികളുടെമൂക്കുകടിക്കുംഭോഷന്മാരുടെനേരേആരുമിളക്കാഞ്ഞാലെന്തിനിമേലിൽവരാത്തതുപാർത്താൽഎത്രയുമൊരുകലിയുഗകാലമിതിങ്ങനെനിന്ദമുഴുത്തി-ട്ടിത്രചപലതയാകിനഗോഷ്ഠികൾകാട്ടുകചിതമെന്നാമോ?ഇത്രരസംനാരികൾതന്നുടെമൂക്കിന്നുണ്ടോകഷ്ടംഇത്രയുമല്ലിനിമേൽതമ്മിൽകൊന്നിഹതിന്നുതുടങ്ങുംഅച്ചികളിനിയാതൊരുപുരുഷന്മാരൊടിണങ്ങുകയില്ലകച്ചകൾപുടവാദികൾവേണ്ടതുകൊണ്ടുകൊടുത്തെന്നാലുംഇച്ചതിപടകാട്ടുംകൂട്ടമിതെന്നവർകരുതിക്കൊള്ളുംനിച്ചരിയച്ചെട്ടിപിണച്ചൊരുദൂഷണമെളുതല്ലേതുംനമ്മുടെധനദത്തച്ചെട്ടിക്കിങ്ങിനെമൂക്കുകടിപ്പാൻദുർമ്മദമൊടുബുദ്ധിപകർച്ചഭവിപ്പതിനെന്തവകാശം?പെൺമണിവസുലക്ഷ്മിനിമിത്തമനേകമനർത്ഥമടുത്തുസ്വമ്മുകളൊക്കെനശിപ്പതിനുള്ളൊരുപെരുവഴികൂടി;അങ്ങിനെവരുമിങ്ങിനെപലരുംപലവിധമങ്ങറിയിച്ചാർഇങ്ങൊരുപിഴയില്ലെന്നുധനദത്തനുമങ്ങുരചെയ്തു;അച്ചികളായതുകൊണ്ടുപറഞ്ഞുതുടങ്ങിഇച്ചതിവുകൾകേൾക്കണമംഗനമാരേ!ഇങ്ങിനെചിലപാപികൾചെയ്തുതുടർന്നാൽഇങ്ങുപൊറുതിക്കൊരുവകയില്ലാതെയുമാംപെണ്ണിനുപലദൂഷണമുണ്ടെന്നാലുംപൊണ്ണനവളുടെമൂക്കുകടിച്ചീടാമോ?ഇഷ്ടമില്ലാഞ്ഞാലവളെവേണ്ടായെന്നുമൊഴിക്കാംദുഷ്ടതകാട്ടീടരുതെന്നറിയരുതോനമ്മുടെനായർക്കുടനീവകയില്ലാനമ്മൊടുകോപിച്ചുകലങ്ങളുടയ്ക്കുംപുരമുറിയതിലുരിയാടാതെകിടക്കുംവിരവിലിനിക്കിട്ടൊന്നങ്ങുകിടയ്ക്കും

കൊച്ചിനെവന്നാശുപിടിച്ചുപറിക്കുംകച്ചകൾപുടവാദികൾചുട്ടുകരിക്കുംഅല്ലാതെവനങ്ങതുതോന്നുകയില്ലവല്ലാതൊരുദുരിതമതിങ്ങിനെവരുമോ?മല്ലാക്ഷികളിങ്ങനെപലരുംകൂടിച്ചൊല്ലുന്നൊരുഘോഷവുമങ്ങൊരുദിക്കിൽഅന്തണരതുകേട്ടുപറഞ്ഞുതുടങ്ങിസന്തതമതുപാടിനടന്നുതുടങ്ങിഇങ്ങിനെയെല്ലാംപ്രജകളുംരാജാവു-മങ്ങുവിചാരിച്ചുനിൽക്കുന്നതുനേരംഉണ്ടായവൃത്താന്തമൊക്കയുമാക്കള്ളൻവന്നുപതുക്കവേനന്നായുണർത്തിച്ചുകള്ളമില്ലേതുമേനമ്മുടെചെട്ടിക്കുകള്ളമെല്ലാംവസുലക്ഷ്മിക്കിരിക്കുന്നുഉള്ളവൃത്താന്തങ്ങളെല്ലാമടിയന്റെഉള്ളിലുണ്ടാരുമറിയായ്കയുംവേണ്ടതമ്പുരാൻതന്നുടെഭൃത്യജനങ്ങളിൽമുമ്പരായുള്ളൊരകമ്പടിക്കാർവന്നുകൊന്നാരടിയെനെന്നോർത്തുകൊണ്ടിന്നലെമന്നനായുള്ളൊരുകണ്ടച്ചനായരെകൊന്നുമരംതന്നിലേറ്റിത്തിരിച്ചിങ്ങുപോന്നുഭടന്മാർകുറഞ്ഞൊന്നുചെന്നപ്പോൾമന്ദമവിടെയിയ്യാളുടെഭാര്യയുംവന്നുമരംതന്നിലേറിയപ്രേതത്തെഖിന്നതയോടെയിറക്കിവെച്ചൻപോടുനന്നായ്‌പുണർന്നുഖേദിക്കുന്നനേരത്തുവേതാളമെന്നുള്ളദേവതവന്നുടൻപ്രേതത്തിനുള്ളിൽകടന്നുതുള്ളുംവിധൌകെട്ടിപ്പിടിച്ചുകരഞ്ഞുചുംബിച്ചിത-ച്ചെട്ടിച്ചിയത്യന്തസന്താപമോടുടൻപുക്കൊരുവേതാളമപ്പോളവളുടെമൂക്കുകടിച്ചുപരമാർത്ഥമിങ്ങനെകണ്ടുഞാനേറ്റംസമീപത്തൊരേടത്തുമിണ്ടാതെപേടിച്ചൊളിച്ചിരുന്നീടിനേൻനോക്കിയെന്നാകിലോകാണാമവൻവായിൽമൂക്കിരിക്കുന്നതുഭോഷ്കല്ലിതൊന്നുമേ!ഇത്തരംകള്ളന്റെവാക്കുകേട്ടപ്പൊഴ-ച്ചത്തശവത്തെയുംകൊണ്ടന്നുനോക്കിനാർചുണ്ടുരണ്ടുംവിളർത്തങ്ങുനോക്കുംവിധൌകണ്ടുവസുലക്ഷ്മിതന്നുടെമൂക്കതിൽഉത്തമനാകുംമഹീപതിവീരനുംചെട്ടിക്കുവേണ്ടതുനൾകിവീട്ടീടിനാൻദുഷ്ടത്തിയായുള്ളചെട്ടിച്ചിപ്പെണ്ണിനെതച്ചുപൊടിച്ചങ്ങുനാടുകടത്തിനാർഇങ്ങിനെയുണ്ടായിപണ്ടോരവസ്ഥയെ-ന്നങ്ങൊരുകേളിയുണ്ടായൊരുകാരണംഅംഗനമാർക്കതിദുഷ്ടതയെത്രയു-മെങ്ങുമൊരേടത്തുവിശ്വസിപ്പാൻമേലാഉത്താനപാദന്റെവൃത്താന്തമിങ്ങിനെപത്തനംതോറുംപറഞ്ഞുമേവുംവിധൌഉത്താനപാദനാംഭൂപാലനുംതന്റെചിത്തത്തിനൊത്തസുരുചിയാംഭാര്യയുംഉത്തമനെന്നുപേരായുള്ളപുത്രനുംസത്തുക്കളായുള്ളവിപ്രേശ്വരന്മാരുംഒത്തുസുഖിച്ചുഹിതാഹിതംചിന്തിച്ചുമുത്തുരത്‌നക്കുടചുറ്റുംവിളങ്ങീടു-മാസ്ഥാനമണ്ഡപംതന്നിലൊരുദിനംസ്വസ്ഥതയോടെവസിക്കുന്നനേരത്തുചെന്നാനവിടെധ്രുവനെന്നുപേരായനന്ദനൻതാനേകളിച്ചുചിരിച്ചുടൻമന്നവൻതന്റെമടിയിൽക്കരയേറിമന്ദമാമോദമോടങ്ങിരുന്നീടിനാൻതണ്ടാർമിഴിയാംസുരുചിയപ്പോളതുകണ്ടുകയർത്തുപറഞ്ഞുതുടങ്ങിനാൾവേണ്ടാകുമാരക!തായാട്ടുകാട്ടിയാൽകൊണ്ടുപോമെന്നുടെതല്ലെന്നറികനീകണ്ടകുഞ്ഞുങ്ങൾക്കുവന്നുകരേറുവാ-നുണ്ടാക്കിവച്ചോരുമൺകോലമല്ലെടോപണ്ടാരമായുള്ളസിംഹാസനങ്ങളിൽപണ്ടാരുമേവന്നുകേറുമാറില്ലപോൽചെണ്ടകൊട്ടിപ്പാൻവിരുതുള്ളവർചൊല്ലുകൊണ്ടല്ലയോവന്നുകേറിനീബാലക!കണ്ടാൽപ്പറവാൻമടിയില്ലിനിക്കതി-ന്നിണ്ടലുണ്ടായാൽതരിമ്പുംഫലമില്ലവേണ്ടാത്തകാട്ടുന്നകള്ളക്കുഴിയനെകൊണ്ടുപോയ്‌നാടപ്പുറംകടത്തീടുവാൻപണ്ടാരമാംമുതൽതിന്നുമുടിക്കുന്നചണ്ടികൾക്കൊട്ടുംമിടുക്കുമില്ലാതെയായ്ആണുങ്ങളുണ്ടെങ്കിലിപ്പോൾമടിക്കാതെപ്രാണൻകളഞ്ഞീടുമിക്കുഞ്ഞുതന്നുടെനാണംകെടുത്തയപ്പാനിങ്ങൊരുത്തനെകാണേണ്ടിരുന്നുതിരുമുമ്പിലഞ്ജസാഊട്ടുപുരയിലങ്ങട്ടടുക്കുംവിധൌഒട്ടല്ലകമ്പടിക്കാരുടെസംഭ്രമംകൂട്ടുവാൻപോരാഞ്ഞുഗർവ്വിച്ചുനമ്മുടെപട്ടരെദൂഷണംചൊല്ലുന്നജ്യേഷ്ഠകൾഅഷ്ടിയെന്നല്ലാതെമറ്റൊരുസംസാര-മിഷ്ടമില്ലാതെയായ്‌കഷ്ടമിതെത്രയുംനാട്ടിലുണ്ടാകുന്നനർത്ഥങ്ങളൊന്നുമേകേട്ടാലതുകൊണ്ടുകോട്ടമില്ലാതെയായ്എന്തൊരുകഷ്ടമീബാലനെത്താഡിച്ചുചന്തംകെടുപ്പാനൊരുത്തനുംകെല്പില്ലതാന്തോന്നിയായിതുടങ്ങുന്നിവനോടുമെന്തെന്നുചോദിപ്പാൻരാജാവുമാളല്ലമാനിനിയായുള്ളഞാനിനിപ്പാരാതെഹീനനാംബാലനെരക്ഷിക്കയുംചെയ്യുംആനുകൂല്യംനൃപനില്ലെങ്കിലുംമമമാനഭംഗംസഹിക്കെന്നുവരികില്ല

മന്നവൻതന്റെമടിയിൽമടിക്കാതെവന്നുകരേറുവാനെന്തെടാസംഗതിനിന്നുടെതള്ളയുംനീയുംവരുന്നാകി-ലിന്നുതന്നെപുറത്താട്ടിയിറക്കുവൻ!ദുർഭഗതന്റെവയററിൽപിറന്നുള്ളൊ-രർഭകനാകിയനിന്നുടെയോരോരോസൽഭാവമിങ്ങിനെകാൺകയാലെന്നുള്ളി-ലുത്ഭവിച്ചീടുന്നുകോപമെന്നോർക്കനീ!അച്ഛനെത്തന്നെയുംകൂട്ടാക്കയില്ലഞാൻകൊച്ചുകുമാരനെന്നോർക്കയുമില്ലനീഅച്ഛൻമടിയിൽനിന്നങ്ങിറങ്ങീടായ്കി-ലച്ഛനാണിന്നുഞാൻതച്ചിറക്കീടുവൻ!ഇത്തരമോരോദുഷിവാക്കുരച്ചുടൻക്രുദ്ധയായുള്ളസുരുചിയെഴുംനീറ്റുസത്വരംബാലനെത്താഡിച്ചിറക്കിനാ-ളുത്തരംചൊൽവാൻനൃപനുമെളുതല്ലാഅത്തൊഴിൽകണ്ടൊരുനേരംപതുക്കവേസത്തുക്കളെല്ലാംവിഷാദിച്ചുമാറിനാർഉത്താനപാദനുമന്നേരമുള്ളത്തി-ലത്തൽമുഴുത്തുവിയർത്തിതുദേഹവുംചിത്തേവെറുത്താൽഫലമെന്തവളില-ങ്ങത്യന്തമായുള്ളകാംക്ഷയിരിക്കവേഅന്നേരമേറ്റംവിഷണ്ണനാകുംധ്രുവൻഖിന്നതയോടേകരഞ്ഞുവിരഞ്ഞുപോയ്തന്നുടെപെറ്റമാതാവാംസുനീതിതൻമുന്നിലാബാലകൻവീണുകേണീടിനാൻഎന്നുണ്ണിയെന്തിനുവീണുകേണീടുന്നുഎന്നോടവസ്ഥകളെല്ലാംപറകനീനിന്നുള്ളിലീവണ്ണമുണ്ടായശോകത്തി-നിന്നെന്തുബന്ധംവിരവോടുരചെയ്കകണ്ണുനീരയ്യോപൊഴിക്കുന്നതെന്തുനീ!മണ്ണിൽവീണിങ്ങനെകേഴുന്നതെന്തഹോഉണ്ണീമകനേ!വിഷാദംകളകനീദണ്ഡമെന്തെന്നതുമെന്നോടുകേൾപ്പിക്കഈവണ്ണമമ്മതൻവാക്കുകൾകേട്ടവ-നീവാർത്തയെല്ലാമറിയിച്ചുമെല്ലവേജനകന്റെമടിയിൽചെന്നിരിപ്പാൻ ഞാ-(ൻതുടർന്നപ്പോൾജനനിയാംസുരുചിവന്നരികരേകംകോപമേ-(ടെമനുജർക്കുസഹിയാത്തവചനങ്ങളുരചെയ്തുകനിവില്ലായ്കകൊണ്ടെന്നെമടിയിൽനിന്നിറക്കിച്ചുമടിയിങ്കൽകരേറുവാനവിടെപുത്രനേയാവൂമിടുക്കില്ലാത്തിനിക്കിപ്പോളരുതുപോലെന്നുവ-(ന്നുഉടയവരിനിക്കില്ലനൃപനെന്റെതാതനല്ലപിടിപാടുനമുക്കില്ലാതായിവന്നുഇതുകാലംമടികൂടാതിനിക്കിട്ടൊന്നടിച്ചാളങ്ങിളയമ്മപിടിച്ചങ്ങുപുറംതള്ളിവരുത്തികുറ്റവുംപിന്നെകടക്കണ്ണുംചുകത്തീട്ടുപറഞ്ഞവാക്കുകൾകേട്ടാ-(ൽനടുങ്ങിപ്പോമകതാരിൽകനിവുള്ളജനമെല്ലാംജനകനിത്തൊഴിൽകണ്ടിട്ടേതുമൊന്നുംപറ-(ഞ്ഞില്ലാജനകനുമതുതന്നെപക്ഷമെന്നവേസ്ഥവന്നുജനത്തിന്നുംധനത്തിന്നുംകാട്ടിനുംനാട്ടിനും(പിന്നെഗൃഹത്തിന്നുംബന്ധമില്ലാനമുക്കെന്നുവന്നുകൂ-(ടിഇവയെല്ലാംപറഞ്ഞിട്ടുനമുക്കെന്തുഫലമിപ്പോ-(ൾഭുവനത്തിലിരുന്നിട്ടുപൊറുപ്പാനുമെളുതല്ലസുതനുടെവചനങ്ങൾകേട്ടനേരംസുനീതിയുംസുതനോടങ്ങുരചെയ്തുപരിതാപംശമിപ്പി-(പ്പാൻമകനേനിന്നൊടുമുന്നംപറഞ്ഞില്ലേഞാനുമെ-(ല്ലാംപകയുള്ളജനത്തോടുകൂടിവാണാൽസുഖമില്ലവകയില്ലാതിരിക്കുന്നുദൂഷണങ്ങളുളവാക്കാൻപകൽപോരാപറവാനിന്നിവരുടെകൈതവ-(ങ്ങൾസകലനാഥനാംവിഷ്ണുഭഗവാനേപരിചൊടുഅകതാരിലുറപ്പിച്ചുകൊൾകബാലമടിക്കാതെഅകലുഷമായനല്ലവനംതേടിഗ്ഗമിച്ചാലുംഅകലുംനിന്നുടെശോകംസുഖവുംമേലിലുണ്ടാ-(കുംജനനിതന്നുടെവാക്കുകനിവോടെകേട്ടനേരംമനക്കാമ്പുകുളുർത്താശുപുറപ്പെട്ടുധ്രുവന്താനുംഘനമായവനംപുക്കുനടന്നാനന്തരംഗത്തിൽദനുജനാശൻതന്റെചരിതങ്ങളുരചെയ്തുമനസാകർമ്മണാവാചാനിനച്ചുവന്ദനംചെയ്തുകനിവോടെതിരുനാമമുരചെയ്തുനടക്കുമ്പോൾമുനികളുംബഹുമാനിച്ചനുസരിച്ചടുക്കുന്നുകനികളുംഫലമൂലമെന്നിതെല്ലാംകൊടുക്കുന്നുവിനയമാദിയായുള്ളഗുണംകണ്ടുവിസ്മയംപൂണ്ടനവധിമോദമോടെധ്രുവൻതന്നെസ്തുതിക്കു-(ന്നുഭവനത്തെവെടിഞ്ഞാശുഭുവനത്തെനിനയാ-(തെഭുവനത്തിൽവസിക്കുന്നോർക്കവനത്തെവരു-(ത്തുന്നോരവനെത്തന്നെചിന്തിച്ചിട്ടാവനത്തിൽനട-(ന്നോരോദിവസത്തെക്കഴിക്കുന്നുസുവനത്തിൽചരിക്കു-(ന്നുമരത്തിന്റെനിഴൽതോറും തരംനോക്കീട്ടിരി-(ക്കുന്നു

കരുമ്പാറപ്പുറമേറിച്ചരിഞ്ഞാശുകിടക്കുന്നുതരിമ്പുംപേടികൂടാതെരാപ്പകലുംകഴിക്കുന്നുവെളുക്കുമ്പോളെഴുന്നേറ്റുതെളിഞ്ഞുള്ളനദി-(തന്നിൽകളിച്ചുകൊണ്ടവനൊട്ടുമിളകാതെനടക്കുന്നുമലകടെഗുഹകളിൽപുലികടെരവംകേട്ടാൽകുലുക്കമില്ലകതാരിലലയ്ക്കാതെനടക്കുന്നുഅതുകാലമൊരുനാളിലതുലമായൊരുകാന്തിമതിതന്റെപ്രഭപോലെവിദിതമംബരംത-(ന്നിൽഅതിയായിവിളങ്ങുന്നതരചനന്ദനൻകണ്ടുശാരദചന്ദ്രനുദിച്ചുപൊങ്ങുന്നിതോ?ക്ഷീരാബ്ധിതാനേയുയർന്നുകാണുന്നിതോഐരാവതംവന്നിറങ്ങിത്തുടർന്നിതോഹാരങ്ങൾകോരിച്ചൊരിഞ്ഞുതുടങ്ങിതോചാരുഗംഗാജലംതാനേവരുന്നിതോതാരങ്ങളെല്ലാംപൊഴിഞ്ഞുകാണുന്നിതോവീരനാംബാലനീവണ്ണംനിരൂപിച്ചുദൂരവേമേൽപ്പോട്ടുനോക്കിനിൽക്കുംവിധൌചാരത്തുകാണായിവീണയുംകൈക്കൊണ്ടുനാരദമാമുനിമെല്ലെവരുന്നതു;ശ്രീരാമഗോവിന്ദ!ഗോപാല!വൈകുണ്ഠനാരായണ കൃഷ്ണ വിഷ്ണോമുരാന്തകകാരുണ്യവാരിധേ!ശൌരേജനാർദ്ദനക്ഷീരാബ്ധിശായിൻഋഷീകേശകേശവസീതാപതേ സത്യഭാമാപതേ ഹരേപീതാംബരാനന്ദലക്ഷ്മീപതേവിഭോരാധാപതേ മാധവാംഭോജലോചനസാധാരണാശ്രിതശ്രീമൻനമോസ്തുതേഇത്തരംനല്ലതിരുനാമമെപ്പോഴുംഭക്തിയോടെവീണകൊണ്ടുഘോഷിക്കയുംചിത്തംതെളിഞ്ഞങ്ങുമൂന്നുലോകത്തിലുംനിത്യംനടന്നുദിവസംകഴിക്കയുംഅമ്മുനിപുംഗവൻകണ്ടജനങ്ങളെതമ്മിൽപിണക്കിച്ചമച്ചുരസിക്കയുംകണ്ടീലകേട്ടീലയെന്നുനടിക്കയുംകണ്ടവരെക്കൊണ്ടുചെണ്ടകൊട്ടിക്കയുംകണ്മുനകാട്ടിക്കലഹമുണ്ടാക്കയുംനന്മയിലേഷണികൂട്ടിനടക്കയുംയുദ്ധമുള്ളേടംതിരഞ്ഞുനടക്കയുംക്രുദ്ധിപ്പതിന്നുപായങ്ങൾനിനയ്ക്കയുംബുദ്ധിമുട്ടുമ്പോൾപ്രസാദിച്ചുനല്ലൊരുശുദ്ധമാർഗ്ഗംനരന്മാർക്കുകൊടുക്കയുംഇങ്ങിനെകാലംകഴിക്കുന്നനാരദൻതിങ്ങിനമോദമോടങ്ങെഴുന്നള്ളിനാൻധന്യനായോരുധ്രുവനെന്നബാലന്റെമുന്നിൽനിന്നേവമരുളിത്തുടങ്ങിനാൻഎന്തെടോ ബാലകാഘോരമായുള്ളൊരുകാന്താരമണ്ഡലംതന്നിൽനടക്കുന്നു?ബന്ധുക്കളാരുംനിനക്കില്ലയോഹന്തസന്താപകാരണംചൊല്ലുകമെല്ലവേദന്തിശാർദൂലങ്ങളന്തികേകാൺകയാലാന്തരംഗേഭയമില്ലയോചൊല്ലുനീ?നിൻതാതനാരെടോ?നിൻതായുമാരെടോ?സന്തോഷമോടതുംചൊല്ലുകമെല്ലവേകുന്നുംമലകളുംകാടുംകുഴികളുംകൊന്നുതിന്നീടുംമൃഗങ്ങൾസർപ്പങ്ങളുംകുന്നിച്ചുകൂടുന്നകാടുകൾപണ്ടുനീകണ്ടറിഞ്ഞിട്ടുമില്ലല്ലോകുമാരക!എന്നതുകേട്ടൊരുനേരംധ്രുവൻമെല്ലെവന്ദിച്ചുമാമുനിതന്നോടുണർത്തിച്ചുഉത്താനപദന്റെപുത്രനാകുന്നുഞാ-നുത്തമകീർത്തേ!ധ്രുവനെന്നുനാമവുംഉത്തമിയാകുംസുനീതിയെൻമാതാവു്സത്യമെല്ലാമുണർത്തിക്കാംമഹാമുനേ!നിത്യംസുരുചിമാതാവിന്നടിയന്റെവൃത്തികൾചേർച്ചയല്ലെന്നുവരികയാൽഉത്താനപാദനാമച്ഛനുസങ്കടംചിത്തത്തിലുണ്ടാകരുതെന്നുകല്പിച്ചുനാടുംനഗരവുമെല്ലാമുപേക്ഷിച്ചുകാടുവാഴുന്നുഞാനിങ്ങനെസംഗതികൈടഭവൈരിതൻകാരുണ്യമുണ്ടെങ്കി-ലാടലില്ലേതുമേകാടുംനഗരമാംഇത്തരംബാലന്റെവാക്കുകൾകേട്ടതി-നുത്തരംനാരദൻസാരമരുൾചെയ്തുസത്വരംനാരായണന്റെപാദാംബുജംചിത്തേയുറപ്പിച്ചുകൊൾകനീബാലകഅത്തൽനീങ്ങിടുവാനിത്രനന്നായിട്ടുവസ്തുമറ്റൊന്നില്ലതെന്നു ബോധിക്കനീലോകനാഥൻപരൻലോകൈകകാരണൻലോകരക്ഷയ്ക്കവൻദീക്ഷിച്ചിരിക്കുന്നുആകുലന്മാരുടെശോകമകറ്റുവാൻആകവേമാധവൻതന്റെചരിത്രങ്ങൾമീനായ്പിറന്നുഹയഗ്രീവനാകിയദാനവപ്രൌഢനെപ്പണ്ടുവധിച്ചതുംതാനൊരുകൂർമ്മരൂപത്തെധരിച്ചുടൻതാണൊരുമന്ദരംപൊക്കിയെടുത്തതുംഘോരനായുള്ളഹിരണ്യാക്ഷനെപ്പുരാ-വാരാഹരൂപേണചെന്നുടൻകൊന്നതുംവീരനായുള്ളഹിരണ്യകശിപുവെനാരസിംഹാകൃതിപൂണ്ടുപിളർന്നതുംവാമനനായിമഹാബലിതന്നോടുഭൂമിയെല്ലാമേയളന്നുമേടിച്ചതുംമിത്രവംശേരാമചന്ദ്രനായിപ്പുരാരാത്രിഞ്ചരേന്ദ്രന്റെകണ്ഠംമുറിച്ചതുംവൃഷ്ണിവംശേബലഭദ്രനാകുന്നതുംകൃഷ്ണനാകുന്നതുംഖഡ്ഗിയാകുന്നതുംമന്ന്വന്തരങ്ങളിലിങ്ങനെരൂപങ്ങൾ

പിന്നെയുംപിന്നെയുംനിർവഹിക്കുന്നതുംസന്യാസിമാർക്കുമോക്ഷംകൊടുക്കുന്നതുംധന്യജനങ്ങൾക്കുപുഷ്ടിനൽകുന്നതുംശത്രുകുലങ്ങളെസംഹരിക്കുന്നതുംഇത്രിലോകങ്ങളെകാത്തുകൊള്ളുന്നതുംസത്രാശനന്മാർക്കുനായകനായതുംസത്രങ്ങടെഫലദായകനായതുംസ്ഥാവരമായതുംജംഗമമായയതുംകേവലംവിഷ്ണുതാനെന്നുബോധിക്കനീഈവണ്ണമുള്ളത്തിലോർത്തുകൊണ്ടാലിനിഈവകദുഃഖങ്ങളുണ്ടാകയില്ലെടോ!ഈരേഴുലകെന്നുപേരായദാരുവിൻനാരായവേരായനാരായണസ്വാമിആരായദേവനിന്നോരായ്കമൂലമി-പ്പാരായവങ്കടൽപോരായദുഃഖത്തി-ലോരായിരക്കോടിപോരാമനുഷ്യരു-മോരോവിധങ്ങളിൽവീണുദുഃഖിക്കുന്നുമാനുഷന്മാരുടെമോഹങ്ങളോരോന്നേഞാനുരചെയ്യുന്നുകേൾക്കനിബാലകാകിട്ടുംപണമെങ്കിലിപ്പോൾമനുഷ്യർക്കുദുഷ്ടതകാട്ടുവാനൊട്ടുംമടിയില്ലകിട്ടിയതൊന്നുംമതിയല്ലപിന്നെയുംകിട്ടിയാലുംമതിയല്ലദുരാഗ്രഹംരണ്ടുപണംകിട്ടുമെന്നുകേട്ടാലവർമണ്ടുംപതിനെട്ടുകാതമെന്നാകിലുംകിട്ടിയാലപ്പൊഴേകണ്ടപെണ്ണുങ്ങൾക്കുകൊണ്ടുപോയിക്കൊടുപ്പാനുംമടിയില്ലഭോജനത്തിന്നുംപ്രഥനത്തിനുംപിന്നെരാജസേവക്കുംദുരാഗ്രഹംലോകർക്ക്രാജാവിനെച്ചെന്നുസേവിച്ചുനിൽക്കയുംവ്യാജംപറഞ്ഞുപലരെച്ചതിക്കയുംകൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെഇക്കാരിയക്കാരന്മാർക്കില്ലവാഞ്ഛിതംമൂക്കിൽവിരൽതള്ളിനിൽക്കുന്നവരെയുംനോക്കുവാൻപോലുമവസരമില്ലപോൽഎത്രയുംദുഃഖമാംരാജസേവാദിക-ളെത്രജനമുണ്ടതിന്നുതുനിയുന്നുശ്ലോകങ്ങളുണ്ടാക്കിയാലിന്നുനമ്മുടെശോകങ്ങൾതീരുമെന്നെല്ലാംനിരൂപിച്ചുശ്ലോകംചമയ്ക്കുംപദങ്ങളുംനിർമിക്കുമേകൻദുരാഗ്രഹംകൊണ്ടതുചെയ്യന്നുപട്ടുകിട്ടുമ്പൊഴുംസന്തോഷമില്ലവനൊട്ടുംപണംകൂടെമുമ്പേനിനയ്ക്കയാൽവീരവാളിച്ചേലകിട്ടിയെന്നാകിലോപോരാതരിവളകിട്ടുവാനാഗ്രഹംപാരിലോരോജനംദ്രവ്യമുണ്ടാക്കുവാൻഓരോരൊവിദ്യകൾകാട്ടുന്നുസന്തതംആട്ടംപഠിക്കുന്നുചാട്ടംപഠിക്കുന്നുകൊട്ടുപഠിക്കുന്നുപാട്ടുസാധിക്കുന്നുമുട്ടാതെകച്ചകെട്ടുന്നുചിലർനിന്നുവെട്ടുംതടയുംവടിയുംപയറ്റുന്നുവായനകൊണ്ടേഫലിപ്പൂവിക്കാലമെ-ന്നായതിന്നുംചിലരുഷ്ണംപിടിക്കുന്നുആയമംവേണമെന്നാൽപണംകിട്ടുമേന്നായുധവിദ്യയ്ക്കൊരുവൻതുനിയുന്നുവിദ്യകൾമറ്റുള്ളതെല്ലാംവൃഥാതന്നെവൈദ്യംപഠിക്കണംദ്രവ്യമുണ്ടാക്കുവാൻകാരസ്കരഘൃതംഗുൽഗുലുതിക്തകംചേരുന്നനൈകളുമെണ്ണപൊടികളുംസാരമായുള്ളഗുളികയുംകൊണ്ടുചെ-ന്നൊരോവിധംപണംകൈക്കലാക്കീടുന്നുമന്ത്രവാദംപഠിക്കുന്നുചിലർപിന്നെമന്ത്രങ്ങളോരോന്നെഴുതികൊടുക്കുന്നുമന്ത്രികളോടുമരചരോടുംചെന്നുമന്ത്രിച്ചുപട്ടുംവളയുംപറിക്കുന്നുജ്യോതിഷശാസ്ത്രംപഠിച്ചവർമിക്കതുംപാതിരാജ്യംകൈക്കലാക്കാൻതടവില്ലജാതകംനോക്കീട്ടവർപറഞ്ഞീടുന്നകൈതവംകേട്ടാൽകൊടുക്കുംപലവസ്തുജ്യോതിഷക്കാരനുംമന്ത്രവാദിക്കുമ-ച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കുംഏതുംമടിക്കാതെവേണ്ടതുനൽകുവാൻഭൂതലവാസികൾക്കില്ലൊരുസംശയംമറ്റുള്ളവിദ്യകളെല്ലാംപണിപ്പെട്ടുപറ്റിച്ചുകൊണ്ടുനടക്കുന്നഭോഷർക്കുകൊറ്റുമാത്രംപോലുമെങ്ങുംകഴിവരാമറ്റുള്ളതോപിന്നെഒട്ടുംനിനയ്ക്കേണ്ടനീറ്റിലെപ്പോളയ്ക്കുതുല്യമാംജീവനെപ്പോറ്റുവാനെത്രദുഃഖിക്കുന്നുമാനുഷർഅറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾമുറ്റുംദുരാഗ്രഹമെന്നേപറയാവൂകാണുന്നതൊന്നുംപരമാർത്ഥമല്ലെന്നുകാണിനേരംബോധമില്ലമനുഷ്യർക്കു്ഊണുമുറക്കവുംകൊണ്ടുദിവസങ്ങൾപോണതുമാർക്കുംമനക്കാമ്പിലില്ലെടോഓണത്തിനില്ലത്തുവേണ്ടുംപദാർത്ഥങ്ങൾകാണാഞ്ഞൊരുത്തനുഴന്നുനടക്കുന്നുഓണപ്പുടവത്തരങ്ങളെടുപ്പതി-ന്നോണച്ചരക്കുവന്നില്ലെന്നൊരുവിധംപ്രാണനോടുംകൂടിവാഴുന്നുഞാനെങ്കി-ലേണമിഴിയാൾക്കുവേണ്ടതുനൽകുവാൻആടലില്ലേതുംവിഷുവിനകംപുറംവീടുപണിയിക്കുമെന്നങ്ങൊരുവിധംകേടുതീർത്താൽമതിമാളികരണ്ടിനു-മോടിറക്കാൻപണമില്ലെന്നൊരുവിധംകണ്ടേടമൂട്ടുള്ളദിക്കിൽക്കുടിയിരു-ന്നുണ്ടുകൊള്ളാമെന്നൊരുത്തന്റെവാഞ്ഛിതംകെട്ടുചുമടുമെടുത്തുനടന്നിട്ടു

വീട്ടിലുള്ളോരെപ്പൊറുപ്പിക്കയുംചിലർകിട്ടുന്നതെല്ലാംകളത്രത്തിനേകീട്ടുപട്ടിണിതന്നെകിടക്കുന്നിതുചിലർപട്ടുംവളകളുംകെട്ടിവച്ചുംകൊണ്ടുനാട്ടിലുള്ളൂട്ടുകൾതേടുന്നിതുചിലർപട്ടരോടേറ്റംകടംകൊൾകകാരണാൽപട്ടരെക്കണ്ടാലൊളിക്കുന്നിതുചിലർമായാസ്വരൂപിയാംനാരായണൻതന്റെമായാസമുദ്രത്തിൽമുങ്ങിയുംപൊങ്ങിയുംപ്രായേണസർവജനങ്ങളുംദുഃഖിക്കു-ന്നായവസ്ഥാന്തരംചിന്തിക്കബാലക!നാനാജനങ്ങൾജനിച്ചുംമരിച്ചുംനാനാവിധങ്ങൾനിനച്ചുംസുഖിച്ചുംഓരോരോദിക്കിൽചരിച്ചുംചിരിച്ചുംഓരോരോഭാവംനടിച്ചുംതടിച്ചുംമദ്യമാംസാദികുടിച്ചുംപൊടിച്ചുംഉദ്യോഗമോടെമുടിച്ചുംമദിച്ചുംസാധുജനത്തോടടുത്തുംകടുത്തുംസാധനമോരോന്നെടുത്തുംകൊടുത്തുംസംസാരദുഃഖംസഹിച്ചുംവഹിച്ചുംകംസാരിനാമംജപിച്ചുംരസിച്ചുംസൽസ്വഭാവങ്ങൾകുറച്ചുംമറിച്ചുംദുസ്സ്വഭാവങ്ങൾനിറച്ചുംവിറച്ചുംസുന്ദരിമാരെത്തിരഞ്ഞുംവിരഞ്ഞുംമന്ദതയോടെകരഞ്ഞുംപറഞ്ഞുംകുണ്ഠിതമെല്ലാംകളഞ്ഞുംതെളിഞ്ഞുംതണ്ടാർശരത്താൽവലഞ്ഞുംപിണഞ്ഞുംഗർവ്വാഭിമാനംതിളച്ചുംപുളച്ചുംസർവ്വദാചെന്നുകളിച്ചുംചിരിച്ചുംദിഗന്തേനടന്നുംഗൃഹത്തിൽകടന്നുംസുഖിച്ചുകിടന്നുംസുഖത്തോടിരുന്നുംജഗത്തില്പരന്നുംപിണക്കുംവളർന്നുംമനോരുചിതീർന്നുംഹിതന്മാരിതെന്നുംസുതന്മാരിതെന്നുംസുമന്ത്രങ്ങളെന്നുംചരിത്രങ്ങളെന്നുംവിചിത്രങ്ങളെന്നുംസാരങ്ങളെന്നുംവിസാരങ്ങളെന്നുംവിനോദങ്ങളെന്നുംമനസ്സിൽനിനയ്ക്കയാൽകാണുന്നതൊന്നുംപരമാർത്ഥമല്ലെന്നുകാണിനേരംബോധമില്ലാമനുഷ്യർക്കു്വേണുവീണാദികൾക്കൊണ്ടുപലനേര-മൂണുറക്കംകൊണ്ടുംതൻപിണക്കംകൊണ്ടു-മേണാക്ഷിമാരുടെകേളീരസംകൊണ്ടുംആയുസ്സുപോകുന്നതാർക്കുംനിനവില്ലകായംനശിക്കുമെന്നുള്ളതുമോർക്കില്ലകായാംപൂവർണ്ണനെച്ചിന്തിക്കയുമില്ലമായാബ്ധിതന്നിൽമുഴുകിക്കിടക്കയാൽദേഹംമുടങ്ങിക്കിടക്കുന്നഭോഷനുംമോഹത്തിനേതുംകുറവില്ലബാലക!ദേഹമൊന്നുംതന്റെദേഹിയെന്നുംപലസാഹസംചിന്തിച്ചുതന്നെനടക്കുകയുംജ്ഞാനംമനസ്സിലുറക്കുന്നനേരത്തുഞാനെന്നഭാവംനശിക്കുംമാരക!ആനന്ദമുണ്ടാംമനക്കാമ്പിലേറ്റവുംഞാനെങ്കിലിപ്പോൾഗമിക്കുന്നിതുശിശോ!ഇപ്രകാരംനാരദമുനിയുംനല്ലസൽപ്രകാരംപറഞ്ഞാശുബോധിപ്പിച്ചുഅഭ്രമാർഗ്ഗത്തിങ്കലൂടേപുറപ്പെട്ടി-തുൾപ്രമോദംകലർന്നാശുകുമാരകൻസത്യസ്വരൂപനിൽചിത്തമുറപ്പിച്ചുശുദ്ധമായുള്ളവനപ്രദേശത്തിങ്ക-ലുത്തമമാകുംയമുനാതടേനിന്നുസത്വരമങ്ങുതപസ്സുചെയ്യുംവിധൌവീണാധരനായനാരദമാമുനിക്ഷീണനാമുത്താനപാദനെപ്രാപിച്ചുവാണീവിശേഷങ്ങൾകൊണ്ടങ്ങവനുടെപ്രാണനെരക്ഷിച്ചെഴുന്നരുളീടിനാൻമോദമോടക്കാലമങ്ങുധ്രുവൻതാനുമാദിമാസംകഴിവോളമൊരുപോലെസാദരംമുമ്മൂന്നുവാസരംകൂടുമ്പോ-ളേതാനുമോരോഫലങ്ങൾഭുജിക്കയുംരണ്ടായമാസത്തിലാറാറുവാസരേകുണ്ഠതകൈവിട്ടുപത്രംഭുജിക്കയുംമൂന്നായമാസത്തിലൊമ്പതാംവാസരേനന്നായ്‌ക്കുറച്ചുജലപാനമാക്കിനാൻനാലാമതാംമാസിപന്തിരണ്ടാംദിനേബാലാനിലന്മാത്രമാഹാരമാക്കിനാൻഅഞ്ചാമതായുള്ളമാസത്തിലബ്ബാല-നഞ്ചാതെസർവ്വംപരിത്യജിച്ചീടിനാൻപഞ്ചാത്മകമായദേഹത്തിലുംവായു-സഞ്ചാരമെല്ലാമടക്കിവാണീടിനാൻഏകപാദംഭൂമിതന്നിലുറപ്പിച്ചുലോകമീരേഴുംമനസ്സിലാവാഹിച്ചുലോകനാഥൻവിഷ്ണുതാനെന്നുകല്പിച്ചുശോകമോഹാദികളെല്ലാമുപേക്ഷിച്ചുകാമവുംക്രോധവുംരാഗവുംദ്വേഷവുംസാദവുംസ്വേദവുംദാഹമോഹാദിയുംരോഗാവരോഗവുംവേർപെടുത്തീടിനാൽഘോരമായുള്ളൊരുനിഷ്ഠയുറച്ചപ്പോ-ളീരേഴുലോകവുമൊന്നുഭയപ്പെട്ടുമാരുതസഞ്ചാരമെല്ലാമടങ്ങുകകാരണംദാരുണമായദശാന്തരേകൊത്തിച്ചമച്ചമരപ്പാവകൾപോലെമർത്യജനങ്ങൾക്കിളക്കമില്ലാതെയായ്പത്തനംതോറുമിരിക്കുംജനങ്ങടെവൃത്താന്തമെത്രയുംചിത്രമായ്‌വന്നിതുനിത്യകർമ്മങ്ങളുമെങ്ങുമില്ലാതെയായ്ധാത്രീതലത്തിലെവാർത്തകളത്ഭുതംഉണ്ടിരിക്കുന്നവർവായുംതുറന്നങ്ങു

മിണ്ടാതിരുന്നാനുരുളയുംകൈക്കൊണ്ടുകണ്ടിരിക്കുന്നവൻകണ്ണുംതുറന്നൊരുതണ്ടികപ്പാവയെപ്പോലിരുന്നീടുന്നുമുണ്ടുടുക്കുന്നവൻരണ്ടുകരംകൊണ്ട്മുണ്ടുംഞൊറിഞ്ഞുപിടിച്ചുനിന്നീടുന്നുതണ്ടെടുത്തുംകൊണ്ടുമണ്ടുന്നവനൊരുകുണ്ടിൽമറിഞ്ഞുകിടന്നാൻതടിപോലെമുങ്ങിക്കിടക്കുന്നുവെള്ളത്തിലുംചിലർപൊങ്ങുന്നതിൻമുമ്പുവായുശമിക്കയാൽഎണ്ണതേയ്ക്കുന്നവരപ്പാടിരിക്കുന്നുകണ്ണെഴുതുന്നവരങ്ങിനെപാർക്കുന്നു,കഞ്ഞികോരിക്കുടിപ്പാൻതുടങ്ങുന്നവൻമുഞ്ഞിയുംതാഴ്ത്തീട്ടനങ്ങാതിരിക്കുന്നുപാട്ടുപാടുന്നവർകയ്യുംചെവിയ്ക്കൽവ-ച്ചൊട്ടുവായുംപിളർന്നങ്ങിനെനിൽക്കുന്നുമദ്ദളംകൊട്ടുന്നവിദ്വാൻകഴുത്തിലാമദളമിട്ടുകൊണ്ടങ്ങിനെനിൽക്കുന്നുപറ്റുവിളക്കുംകുഴൽക്കാരനന്നേരംതെറ്റെന്നുകാലുംകവച്ചുനിന്നീടുന്നുഎത്രയുംവിസ്മയംസർവജനങ്ങളുംചിത്രമെഴുതിയ പോലെകാണായ്‌വന്നുധാത്രീതലത്തിലെധർമ്മവുംകർമ്മവുംധാത്രീപതികടെദാനവുംമാനവുംവിപ്രജനത്തിന്റെവേദവുംജ്ഞാനവുംക്ഷിപ്രംനശിച്ചിതുകീർത്തിയുംപൂർത്തിയുംവേശ്യാജനത്തിന്റെകേളിയുംമേളവുംവൈശ്യജനത്തിന്റെനാണിഭംവാണിഭംശൂദ്രജനത്തിന്റെവീര്യവുംശൌര്യവുംശൂന്യമായക്കാലമെന്നേപറയാവൂഇഷ്ടിയില്ലാഞ്ഞിട്ടുദേവകൾക്കൊക്കെയുംപുഷ്ടിയില്ലാതെയായ്അഷ്ടിയില്ലാതെയായ്പുഷ്ടിയില്ലാതെയായ് വൃഷ്ടിയില്ലാതെയായ്കഷ്ടമിതെല്ലാംപറഞ്ഞാലൊടുങ്ങുമോ?ഇന്ദ്രനുമർഥചന്ദ്രനുമർക്കനുമഗ്നിയുമമരന്മാ-(രുംമന്ദനുമരവിന്ദജനിന്ദുജനർക്കജനസുരന്മാരുംശുക്രനുമതിവിക്രമമേറിനകാലനുമരുണൻവ-(രുണൻശക്രനുടേപടകളുമിടവകമന്ത്രികളോതി-(ക്കോനുംഅഷ്ടകരികളഷ്ടവസുക്കളുമഷ്ടഫണീന്ദ്രന്മാരുംസപ്തമുനികൾസപ്തമരുത്തുകൾസപ്തഗുരുക്ക-(ന്മാരുംയക്ഷമുനികൾകിന്നരചാരണസാദ്ധ്യവിദ-(ഗ്ദ്ധന്മാരുംവൃദ്ധമുനികളിത്തരമനവധിവാനവവൃന്ദംകൂടിമുരഹരനുടെചരണസരോരുഹമുടനേനമനം-(ചെയ്‌വാൻതെരുതെരെയൊരുപരിഷകളവരവരവിരത-(മവശതയോടെഅഹമഹമിതുപറയണമുടനതുപറയണമറി-(യിക്കേണംബഹുഭയമിതുകുറയണമിഹദൃഢമെന്നുപല-(ർക്കുംബോധംപാൽക്കടലുടെതടഭുവിപടുതരചടചടഘോഷ-(ത്തോടെവാക്കുകളിവപലതരമുരചെയ്തമരകളാശുനിറ-(ഞ്ഞുജയ!ജയ!പുരുഷോത്തമ!മാധവകേശവ!വാ-(മനശൌരേജയ!ജയ!ജഗദീശ്വര! വിശ്രുതവിശ്വമഹാഗു-(ണസിന്ധോ!ജയ!ജയ!നരപാലനലോല!വിശാലസുശീലന-(മസ്തേ!ഇതിബഹുതരസ്തുതിവചനങ്ങളനേകമുരത്തു-(സുരന്മാർദിതിസുതരിപുചരണയുഗത്തെവണങ്ങിവണ-(ങ്ങിനിതാന്തംഅതിതരമതിപരവശഭാവമൊടങ്ങവർനിന്ന-(ദശായാംകുതുകമൊടുടനഖിലചരാചരനാഥനുണർന്നരു-(ൾചെയ്തു

മതിമതിമതിഖേദമമർത്ത്യന്മാരേ!ഗതിപുനരതിനുണ്ടിഹകണ്ടിതുഞാനുംപരിചിനൊടിഹനിങ്ങടെദു:ഖമിതെല്ലാംചിരതരമതിദുസ്സഹമെന്നറിയേണംധ്രുവനുടെനിയമാഗ്നിയെരിഞ്ഞുതുടങ്ങിധ്രുവമവനതിമാനുഷനെന്നറിയേണംശിവശിവ!ശിശുവെങ്കിലുമെത്രസമർത്ഥൻനവനവമൊരുഭക്തിയുമെത്രവിചിത്രം!കുവലയദളലോചനനത്ഭുതശീലൻഅവനഹമുടനിന്നുവരങ്ങൾകൊടുക്കാംപരിണതഗുണശാലികൾനിങ്ങൾഗമിപ്പിൻ!മുരഹരവചനങ്ങൾനിശമ്യതദാനീംസുരകുലമുടനാർത്തിശമിച്ചുഗമിച്ചുപരിചിനൊടുനിജമന്ദിരമെത്തിരമിച്ചുഉരുതരമതികൌതുകമോടുവസിച്ചുമായാസ്വരൂപിയാംനാരായണൻജഗ-ന്നായകൻതന്നുടെവാഹനമാകിയോ-രായിരംപത്രമുള്ളോരുഗരുഡന്റെകായംതടവിക്കരംകൊണ്ടുമെല്ലവേകണ്ഠത്തിലാമ്മാറുകേറിക്രമേണവൈ-കുണ്ഠലോകത്തിങ്കൽനിന്നുപുറപ്പെട്ടുരണ്ടുഭാഗത്തുംനിറഞ്ഞുമുനികളുംകണ്ടുകൊണ്ടെത്തുന്നഭക്തജനങ്ങളുംതംബുരുതന്മേൽതിരുനാമമോതുനതുംബുരുനാരദനെന്നുള്ളദിവ്യരും

അംബുജവാസിയുംവാണിയുംക്ഷോണിയുംഅംബരചാരികൾതന്നുടെകൂട്ടവുംത്ര്യംബകൻതാനുംഗിരീന്ദ്രതനൂജയുംതമ്മിലലങ്കാരമായിപ്പുറപ്പെട്ടുമന്നവബാലകൻകണ്ണുമടച്ചങ്ങുനിന്നുതപസ്സുചെയ്തീടുംപ്രദേശത്തുചെന്നുമധുകാനനാന്തേമുരാന്തകൻനന്നായ്‌പ്രസാദിച്ചുനിന്നരുളീടിനാൻപാഞ്ചജന്യധ്വനികേട്ടുധ്രുവൻമുദാകിഞ്ചനനേത്രം തുറന്നുനോക്കുംവിധൌനെഞ്ചിൽനിനച്ചവണ്ണംകാൺകകൊണ്ടുരോ-മാഞ്ചഹർഷാശ്രുക്കൾപൂണ്ടുനിന്നീടാൻആറുമാസംതപംചെയ്തൊരുബാലകൻഏറിയകൗതുകത്തോടുമുരാരിയെകൂറുളവായിപ്രസാദിച്ചവൃത്താന്ത -മീരേഴുലകിലുംപാടുന്നുസജ്ജനംഅപ്പോൾധ്രുവനാംനരേന്ദ്രകുമാരകൻതല്‌പാദപങ്കജേവീണുകൂപ്പിടിനാൻതല്പരമാർത്ഥമറിഞ്ഞുപുകഴ്ത്തുവാൻകെൽപ്പുകുറകയാലാനന്ദമഗ്നനായ്‌ഉൾപ്പൂവിലാകുലംതേടിനിൽക്കുന്നതുംചിൽപ്പുമാൻബോധിച്ചുമന്ദസ്മിതംതൂകിതല്പാണിപത്മേവിളങ്ങുന്നശംഖുകൊ-ണ്ടപ്പോളവന്റെകപോലസ്ഥലങ്ങളിൽആദരവോടൊന്നുതൊട്ടൊരുനേരത്തുമോദംകലർന്നൊരുബാലകൻദേവേന്ദ്ര-സോദരനായമുകുന്ദനെവന്ദിച്ചുവേദാർത്ഥസാരംസ്തുതിച്ചുതുടങ്ങിനാൻ.വന്ദേജഗല്പതേ!വന്ദേവിയല്പതേ!വന്ദേഹരില്പതേ!വന്ദേമരുല്പതേ!വന്ദേരമാപതേ!വന്ദേദയാനിധേ!വന്ദേമഹാപതേ!വന്ദേഗുണനിധേ!സൃഷ്ടികർത്താവായിവാഴുന്നതുംഭവാൻപുഷ്ടികർത്താവായിവാഴുന്നതുംഭവാൻഇഷ്ടിഫലത്തെവരുത്തുന്നതുംഭവാനിഷ്ടദാതാവെന്നുകേൾക്കുന്നതുംഭവാൻതുഷ്ടിഫലത്തെവരുത്തുന്നതുംഭവാൻവിഷ്ടപാലംബനനാകുന്നതുംഭവാൻമായകൾകൊണ്ടുവലയ്ക്കുന്നതുംഭവാൻആയതുപിന്നെയൊഴിക്കുന്നതുംഭവാൻആയതമായുള്ളധാത്രീതലംഭവാൻവൃക്ഷങ്ങളായിവസിക്കുന്നതുംഭവാൻപക്ഷികളായിപറക്കുന്നതുംഭവാൻപുല്ലുകളായികിളിർക്കുന്നതുംഭവാൻകല്ലുകളായികിടക്കുന്നതുംഭവാൻനല്ലകർമ്മങ്ങൾതുടങ്ങുന്നതുംഭവാൻവല്ലാതെയാക്കിചമയ്ക്കുന്നതുംഭവാൻഇല്ലങ്ങളെപൊറുപ്പിക്കുന്നതുംഭവാൻചെല്ലങ്ങളെല്ലാംനിറയ്ക്കുന്നതുംഭവാൻഅഷ്ടിക്കുവേണ്ടതുനൽകുന്നതുംഭവാൻപട്ടിണിതന്നെകിടത്തുന്നതുംഭവാൻമുട്ടിപ്പത്തിനുതുടങ്ങുന്നതുംഭവാൻമുട്ടുന്നനേരത്തുനൽകുന്നതുംഭവാൻവെട്ടത്തുകാണാതിരിക്കുന്നതും ഭവാൻചട്ടറ്റസർവേശനാകുന്നതുംഭവാൻഓടുന്നതുംഭവാനാടുന്നതും ഭവാൻവിശ്വത്തിലുള്ള പദാർത്ഥസാധ്യങ്ങളിൽവിശ്വനാഥ!ഭവാനെന്നുഞാനെപ്പൊഴുംവിശ്വസിച്ചീടുന്നു വിശ്വാസവാരിധേ!വിശ്വൈകബന്ധോ!നമസ്തേനമോസ്തുതേ!സ്തോത്രങ്ങളിങ്ങനെകേട്ടുപ്രസാദിച്ചുപരീശവാഹനന്താനുമരുൾചെയ്തുധാത്രീശനന്ദന!ഖേദംകളകനീധാത്രീതലംനിനക്കെല്ലാമധീനമാംവിക്രമമേറ്റംലഭിക്കുംനിനക്കെടോചക്രവർത്തിത്വവുംവന്നുകൂടുംദൃഢംശുക്രാബൃഹത്പതിമാരോടൊരുമിച്ചുശക്രലോകേവസിപ്പാനുംകഴിവരുംമുപ്പതിനായിരംദിവ്യസംവത്സരംകെല്പോടുരാജ്യവുംവാണുസുഖിക്കനീഅപ്പുറംദേവലോകത്തിലങ്ങെത്രയു-മൽഭുതമാംപദംകിട്ടുംനിനക്കെടോ!പുല്ലുമീഭൂമിയുമുള്ളൊരുനാളിലുംചൊല്ലാർന്നദിക്കിലിരിക്കുമെന്നല്ലെടോ!എല്ലാപ്രപഞ്ചംനശിക്കുന്നകാലത്തുമില്ലവിനാശംനിനക്കുമദ്ദിക്കിനുംധാത്രയിൽവാഴുന്നകാലംതവാനുജ-നുത്തമൻനായാട്ടിനായിപുറപ്പെടുംഎത്തിപ്പിടിപെട്ടുയക്ഷപ്രധാനികൾകുത്തിക്കൊലചെയ്യുമെന്നുബോധിക്കനീപെട്ടെന്നുപുത്രവിയോഗംസഹിയാഞ്ഞുകാട്ടുതീയിൽവീണുചാവുംസുരുചിയുംചട്ടങ്ങളിങ്ങനെയെല്ലാമരുൾചെയ്തുതൊട്ടുതലോടിധ്രുവനെവഴിപോലെവേണ്ടുംവരങ്ങളും നൽകിപ്പതുക്കവേതണ്ടാരിൽമാനിനീകാന്തൻമറഞ്ഞപ്പോൾഇണ്ടലകന്നുസുനീതികുമാരകൻകുണ്ഠേതരംപുരംപുക്കുവാണീടിനാൻ.ഇതി ധ്രുവചരിതം ശീതങ്കൻതുള്ളൽസമാപ്തം--0--

Comments

Loading comments…